Kottayam
രണ്ട് പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷം എം.ജി യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ കിരീടം പാലാ അൽഫോൻസാ കോളേജ് സ്വന്തമാക്കി
” പാലായുടെ അഭിമാനമായി അൽഫോൻസാ കോളേജ് “
രണ്ട് പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷം എം.ജി യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ കിരീടം പാലാ അൽഫോൻസാ കോളേജ് സ്വന്തമാക്കി
പാലാ : എറണാകുളം രാജഗിരി കോളേജിൽ വച്ച് 07-11-2025 തിയതി നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് ഗേറ്റ് വനിതാ വിഭാഗം ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസാ കോളജിന് കിരീടം വാശിയേറിയ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ചങ്ങനാശ്ശേരി അസംഷൻ കോളജിനെ 59-60 എന്ന പോയിന്റിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടത് . അൽഫോൻസാ കോളജ് കായിക വിഭാഗം മേധാവി ഡോക്ടർ. സിനി തോമസിന്റെ നേതൃത്ത്വത്തിൽ ടീം കോച്ച് ശ്രീ മാർട്ടിൻ മാത്യുവിന്റെ ചിട്ടയായ പരിശീലനവും ആത്മവിശ്വാസവുമാണ് 22 വർഷത്തെ കാത്തിരിപ്പിന് ശേഷം ബാസ്ക്കറ്റ് ബോളിന്റെ കഴിഞ്ഞ കാലജേതാക്കളായിരുന്ന അസംഷൻ കോളേജിനെ ഒരു പോയിന്റിന് പരാജയപ്പെടുത്തി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായത്. ഈ വിജയം കായിക പാലായുടെ ബാസ്ക്കറ്റ് ബോളിന്റെ തിരിച്ചു വരവിന്റെ ഓർമ്മപ്പെടുത്തലാണ് എന്ന് ടീമിന്റെ കോച്ച് ശ്രീ. മാർട്ടിൻ പറഞ്ഞു.