Kottayam

ഡല്‍ഹി ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപം സ്‌ഫോടനം.:ഒരാൾ മരിച്ചു

Posted on

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപം സ്‌ഫോടനം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമികവിവരം.

പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പരിശോധിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേറ്റതായുമാണ് വിവരം. എട്ട് വാഹനങ്ങൾ തീപിടിച്ചു നശിച്ചു.

രണ്ടു കാറുകളിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു.

മരണ സംഖ്യ ഇപ്പോൾ ഒന്പതായി ഉയർന്നിട്ടുണ്ട് .രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version