Kerala
ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ബേബി മൈക്കിൾ തറപ്പേൽ പ്രവർത്തനം തുടങ്ങി
പ്രവിത്താനം:ഭരണങ്ങാനം പഞ്ചായത്തിൽ ഒന്നാം വാർഡ് പ്രവിത്താനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ബേബി മൈക്കിൾ തറപ്പേലിനെ തീരുമാനിച്ചു.പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു . സാമൂഹ്യ സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ബേബി മൈക്കിൾ പ്രവിത്താനം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
ബേബി മൈക്കിളിന്റെ സ്ഥാനാർത്ഥിത്വത്തെ എല്ലാ വിഭാഗം ജനങ്ങളും ഹൃദയപൂർവ്വം സ്വീകരിക്കുകയും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ച് വിജയിപ്പിക്കുവാൻ തീരുമാനിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സുധൻ K J യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബെന്നി ജോസഫ്, ജിമ്മിച്ചൻ C A, A T ജോസഫ്, ഷാജി A G എന്നിവർ പ്രസംഗിച്ചു.