Kottayam
പാലായുടെ ദേശീയോത്സവവും;തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത ദിവസങ്ങളിൽ വരുമ്പോൾ പാലാക്കാർക്ക് ജൂബിലി തിരുന്നാൾ മൂന്ന് ദിവസമാകും
കോട്ടയം :പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ജൂബിലി തിരുന്നാൾ ഡിസംബർ ഏഴും എട്ടും തീയതികളിലാണ് ആരംഭിക്കുന്നത് ;അതെ സമയം ഇന്ന് പ്രഖ്യാപിച്ച തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത ദിവസങ്ങളിൽ വരുമ്പോൾ പാലാക്കാർക്ക് ജൂബിലി തിരുന്നാൾ ആഘോഷത്തോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും കൂടെ ആകുമ്പോൾ ആഘോഷം മൂന്ന് ദിവസവും തുടരും .
ഡിസംബർ ഏഴാം തീയതി രാവിലെയാണ് മാതാവിന്റെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിക്കുന്നത് .അന്ന് അഞ്ചു മണിക്ക് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരും .അതിനു ശേഷമാണ് പാലാ കത്തീഡ്രൽ പള്ളിയിൽ നിന്നും സെന്റ് തോമസിന്റെയും;മാതാവിന്റെയും ,പാലാ പുത്തൻ പള്ളിയിൽ നിന്നും സെന്റ് ജോർജിന്റെയും തിരുസ്വരൂപങ്ങൾ സംവഹിച്ചു കൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കുന്നത് .
തിരുന്നാൾ പ്രദക്ഷിണങ്ങൾ പാലാ സാന്തോം കോംപ്ലക്സിൽ ഒന്നിച്ച് ലദീഞ്ഞിനു ശേഷം ദീപാലങ്കൃത വീഥികളിലൂടെ പരിശുദ്ധ ദൈവ മാതാവിന്റെ ജൂബിലി പന്തലിൽ പ്രവേശിക്കുന്നതോടെ ഏഴാം തീയതിയിലെ തിരു കർമ്മങ്ങൾ അവസാനിക്കും .പ്രധാന തിരുന്നാൾ ദിവസമായ എട്ടാം തീയതി രാവിലെ 5.30 നു കുർബാനയോടെ തിരു കർമ്മങ്ങൾ ആരംഭിക്കും .രാവിലെ എട്ടിന് സെന്റ് മേരീസ് HSS ലെ കുട്ടികളുടെ വർണ്ണാഭമായ മരിയൻ റാലി നടക്കും .തുടർന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ തിരുന്നാൾ കുർബാന.ഉടനെ തന്നെ സാംസ്കാരിക ഘോഷ യാത്രയും ,ടൂ വീലർ ഫാൻസി ഡ്രസ്സും ;ടാബ്ലോ മത്സരവും നടക്കും .അന്ന് നിശബ്ദ പ്രചാരണ ദിവസമാകയാൽ ജൂബിലി തിരുന്നാളിന് ഒരു ഭംഗവും വരുന്നതല്ല.
ജൂബിലിയുടെ ആലസ്യത്തിൽ കഴിയുന്നവർക്ക് പിറ്റേ ദിവസവും മറ്റൊരു ജൂബിലിയാണ് സമ്മാനിതമാകുന്നത് .രാവിലെ പോയി വോട്ട് ചെയ്യുന്നതും വോട്ട് ചെയ്യിക്കുന്നതും പലർക്കും ജൂബിലി പെരുന്നാൾ പോലെ തന്നെ ആഘോഷമാണ് .ഡിസംബർ ഒന്ന് മുതൽ തുടങ്ങുന്ന അമലോത്ഭവ നാടക മത്സരവും ,വോളിബോളും കായീക കലാ പ്രേമികൾക്കും ആഹ്ളാദകരമാണ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ