Kottayam

വള്ളിച്ചിറയിൽ താമരകുളം ഗ്രീൻ പാർക്ക് തുറന്നു

Posted on

പാലാ: കരൂർ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലും എം.ജി.ആർ.ഇ ജി.എസിലും ഉൾപ്പെടുത്തി വള്ളിച്ചിറയിലെ താമരക്കുളം ഗ്രീൻ പാർക്ക് നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. വില്ലേജ് ഹട്ട്, നടപ്പാത, റെയ്ലിംഗ്സ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പ്രഭാത നടത്തത്തിനുള്ള സൗകര്യത്തോടെ ഇവിടെ പുതിയതായി നിർമ്മിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം പ്രേമകൃഷ്ണസ്വാമിയുടെ നിർദേശപ്രകാരം പന്ത്രണ്ട് ലക്ഷത്തിൽപരം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
താമരകുളത്ത് നടന്ന ചടങ്ങിൽ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ ഗ്രീൻ പാർക്ക് തുറന്നു കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട്,

വാർഡ് മെമ്പർ പ്രേമകൃഷ്ണസ്വാമി, ലിൻ്റെൺ ജോസഫ്, ആ നിയമ്മ ജോസ്, ഗിരിജ രാജൻ, ബേബി മൂശാരിയേൽ, ജയ്സൺമാന്തോട്ടം, അസി.എൻജിനീയർ ഷാൻ്റുമോൾ ദേവസ്യാ, സുമി ആൻ്റണി, അശ്വതി .ഡി ശശി, മനീഷ. എൻ.നായർ
എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version