Kottayam
പാലാ ഉപജില്ലാ കലോത്സവം പാലാ സെൻ്റ് മേരീസിന് എൽ.പി.വിഭാഗം ഗ്രാൻ്റ് ഓവറോൾ
പാലാ: സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ പി.വിഭാഗത്തിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിന് തുടർച്ചയായി ഈ വർഷവും ഗ്രാൻ്റ് ഓവറോൾ കിരീടം. പങ്കെടുത്ത മുഴുവൻ മത്സര ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് സെൻറ് മേരീസ് ഈ നേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ വർഷങ്ങളിലും സെൻ്റ് മേരീസ് തന്നെയായിരുന്നു.എൽ.പി.വിഭാഗം ചാമ്പ്യൻമാർ.ഹെഡ്മിസ്ട്രസ് ലിൻസി ജെ ചീരാംകുഴിയുടെ നേത്യത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് നൽകിയ ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന് അർഹമാക്കിയത്.
വിജയികളെ സ്കൂൾ പി.റ്റി.എ അഭിന്ദിച്ചു.പി റ്റി എ പ്രസിഡൻറ് ജോഷിബാ ജയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി ചീരാംകുഴി ഉദ്ഘാടനം ചെയ്തു. സൗമ്യാ ജയിംസ്, ത്രേസ്യാമ്മ തോമസ് ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാമാത്യു, മാഗി ആൻഡ്രൂസ്, സി.ജെസ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി മരിയ, അനുമെറിൻ അഗസ്റ്റിൻ, ജോസ് മിൻ പി.ജെ., റ്റെസിൻ മാത്യു, ഗീതു ബോണി എന്നിവർ പ്രസംഗിച്ചു.