Kerala
രാഷ്ട്രപതിയുടെ പാലാ സന്ദർശനം :തെരുവുനായയെ പിടികൂടുവാൻ നഗരസഭാ ചെലവാക്കിയത് 13000 രൂപാ :മൂന്നെണ്ണത്തിനെ കിട്ടി രാഷ്ട്രപതി പോയി കഴിഞ്ഞു തുറന്നും വിട്ടു
പാലാ :രാഷ്രപതിയുടെ പാലാ സന്ദർശനം പ്രമാണിച്ചുള്ള സുരക്ഷയുടെ ഭാഗമായി തെരുവുനായയെ പിടികൂടുവാൻ പാലാ നഗരസഭാ ചിലവഴിച്ചത് 13000 രൂപാ.ഇന്ന് ചേർന്ന നഗരസഭാ യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്.
എറണാകുളത്ത് നിന്നും ഡോഗ് സ്ക്വാഡ് വന്നാണ് തെരുവുനായയെ പിടികൂടിയത്. മൂന്ന് തെരുവുനായയെയാണ് ഡോഗ് സ്ക്വാഡ് പിടികൂടിയത് . 13000 രൂപാ മുടക്കി പിടികൂടിയ തെരുവുനായയെ രാഷ്ട്രപതി പോയി കഴിഞ്ഞാണ് തുറന്നു വിട്ടത്.എല്ലാ മെമ്പർമാരും ചിരിയോടെയാണ് കണക്കുകൾ കേട്ട് കൊണ്ടിരുന്നത് .
പാലായിൽ തെരുവുനായ ശല്യം വളരെയധികം ഉണ്ടെന്നും തെരുവുനായ രാഷ്ട്രപതിയെ മാത്രമേ കടിക്കുകയുള്ളോ എന്നും സഭയിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും .മറുപടി പറഞ്ഞ സെക്രട്ടറി ജൂഹി മരിയ ടോം ഇത് പ്രോട്ടോ കോളിന്റെ ഭാഗമാണെന്നും ;ഇങ്ങനെയൊക്കെയാണ് നിലവിലുള്ള നിയമങ്ങൾ എന്നും അത് പാലിച്ചാണ് ചെയ്തിട്ടുള്ളതെന്നും സഭയെ അറിയിച്ചു .
ഇന്ന് സഭയുടെ അവസാന സമ്മേളനമായിരുന്നെങ്കിലും തികച്ചും സമാധാനപരമായിരുന്നു സഭ.ഒരവസരത്തിലും സംഘര്ഷമുണ്ടാകാതിരുന്നതും ശ്രദ്ധേയമായി.അംഗങ്ങളെല്ലാം വളരെ ഹാപ്പി മൂഡിലായിരുന്നു.സതി ശശികുമാറിനോട് ഇനി മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഹാസ്യ ഭാവത്തോടെ ഇല്ലേ ഏ ഏ ഏ ഏ ഏ ….എന്നാണ് പ്രതികരിച്ചത് .ജിമ്മി ജോസഫ് ആകട്ടെ ഇപ്രാവശ്യം വിശ്രമിക്കുന്നു എന്നാണ് പ്രതികരിച്ചത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ