Kottayam
പാലായിൽ മാണി സി കാപ്പനും ;ജോസ് കെ മാണിയും വികസന തട്ടിപ്പ് നടത്തുന്നു :സുമിത് ജോർജ് ;അഡ്വ ജി അനീഷ്
പാലാ :പാലായിൽ രണ്ടു മുന്നണികളും വികസന തട്ടിപ്പ് നടത്തുകയാണെന്ന് ബിജെപി ന്യൂന പക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് സുമിത് ജോര്ജും ;ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷും മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കളറിയാമ്മാക്കൽ പാലത്തിന്റെ കാര്യം തന്നെയെടുത്താൽ തട്ടിപ്പ് മനസിലാവും ,അപ്രോച്ച് റോഡില്ലാതെ പാലം നിർമ്മിച്ച് എന്നിട്ടോ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാതെ വെറുതെ വാചകമടി നടത്തിക്കൊണ്ടിരിക്കുകയാണ് ഇരു കൂട്ടരും .ലണ്ടൻ ബ്രിഡ്‌ജ് എന്ന് പറഞ്ഞു ഒരു പാലം ഉണ്ടാക്കിയിട്ട് പൂട്ടിയിട്ടിരിക്കുന്നു .ആർക്കാണ് ഇത് കൊണ്ട് ഉപകാരം ഉള്ളത് .
റിവർവ്യൂ റോഡ് നീട്ടുന്നു എന്ന് പറഞ്ഞു ഇന്നും എന്നും തുറക്കും എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല .കോമളം ഹോട്ടൽ ഇരിക്കുന്ന സ്ഥലം ഏറ്റെടുക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്നു .ഇതൊക്കെ എൻജിനീയർ മാത്രം അറിഞ്ഞു കൊണ്ട് നടക്കുന്നതല്ല .ഇതിനൊക്കെ ഇരു മുന്നണി നേതാക്കളുടെയും പിന്തുണയുണ്ട് .ജനറൽ ഹോസ്പിറ്റലിൽ വികസന പെരുമഴയെന്നു പറയുമ്പോൾ ആശുപത്രിയുടെ സ്ഥലം കയ്യേറിയവർ തന്നെ ആശുപത്രിയും ഭരിക്കുന്നു .എന്നത് വിരോധാഭാസമാണ് .
ഇരു മുന്നണികളും ജനങ്ങളെ വിഡ്ഢികളാക്കുമ്പോൾ ഇതിനെതിരെ ശക്തമായ സമരങ്ങളുമായി ബിജെപി കടന്നു വരും എന്ന കാര്യത്തിൽ സംശയമില്ലെന്നും സുമിത് ജോർജ് കൂട്ടിച്ചേർത്തു.അശുദ്ധ തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലായിൽ ബിജെപി ശക്തമായ സ്വാധീനം ഉറപ്പിക്കുന്ന നേട്ടവുമായി കടന്നു വരും ,ഒന്നിലധികം പഞ്ചായത്തുകൾ തങ്ങൾ പിടിച്ചെടുക്കുമെന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ് അഭിപ്രായപ്പെട്ടു.