Kerala
കാരുണ്യം കടലോളം :നിർധനർക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ
പാലാ :നന്മ ചെയ്യാതിരിക്കാനായി നിന്റെ കരം കുറുകിയിട്ടില്ല എന്ന ചെറുകര പള്ളി വികാരി ഫാദർ ജോർജ് പുതുപ്പറമ്പിലിന്റെ അനുഗ്രഹ വചസുകളോടെ ആരംഭിച്ച യോഗത്തിൽ പീറ്റർ ഫൗണ്ടേഷൻ മുഖാന്തിരം ജനങ്ങൾക്ക് നന്മ ചെയ്തതിന്റെ നിര കേട്ടപ്പോൾ ഇങ്ങനെയും ഒരു കുടുംബമോ എന്ന് കേട്ടവർ ആശ്ചര്യപ്പെട്ടു.
ജന നന്മ ചെയ്യുന്ന ഈ കുടുംബം എല്ലാവര്ക്കും മാതൃകയാണെന്ന് ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു .പാലാ മരിയൻ സെന്റർ ;പാലാ ജനറൽ ഹോസ്‌പിറ്റൽ ,കോട്ടയം ജില്ലാ ആശുപത്രി ,കോട്ടയം മെഡിക്കൽ കോളേജ് ;മേരിഗിരി ആശുപത്രി എന്നിവിടങ്ങളിൽ ഡയാലിസിസ് മെഷീനറികൾ സംഭാവന ചെയ്ത കാര്യവും തോമസ് പീറ്റർ ഓർത്തെടുത്തു.
ചടങ്ങിൽ 10 കുടുംബങ്ങൾക്ക് ആധാരം വിതരണം നടത്തി .പലരും തങ്ങൾക്കു ജീവിതം നൽകിയ തോമസ് പീറ്ററിന്റെ കൽ തൊട്ട് വന്ദിക്കുന്നുണ്ടായിരുന്നു .ചടങ്ങിൽ തോമസ് പീറ്റർ ;ഫാദർ ജോർജ് പുതുപ്പറമ്പിൽ ;ആന്റോ പടിഞ്ഞാറേക്കര ;സാവിയോ കാവുകാട്ട് ;ബൈജു കൊല്ലമ്പറമ്പിൽ ;വി സി പ്രിൻസ് ;ഷാജു തുരുത്തേൽ ;മായാ പ്രദീപ് ;സിജി പ്രസാദ് ;ബിജി ജോജോ ;ലീന സണ്ണി എന്നിവർ സന്നിഹിതരായിരുന്നു .