Kottayam

വായ് മൂടിക്കെട്ടി ബി.ജെ.പി കടനാട് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

Posted on

കൊല്ലപ്പള്ളി: കടനാട് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കിയ പറത്താനം കുടിവെള്ള പദ്ധതിയിൽ വൻ അഴിമതിനടന്നുവെന്നും 30 ലക്ഷം മുടക്കിയപദ്ധതിക്ക് 34 പേർക്ക് മാത്രമേ കുടിവെള്ള കണക്ഷൻ നൽകിയിട്ടുള്ളുവെന്നും ആരോപിച്ച് ബിജെപി കടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രതിഷേധം..

പ്രതിഷേധ സമരം ബിജെപി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്തു. പാവങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുകയും സ്വജനപക്ഷപാതം ചെയ്ത കടനാട് പഞ്ചായത്ത് ഭരണസമതി നിർഗുണ ഭരണസമിതി ആണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജനത്തെ വഞ്ചിച്ച ഇവർക്ക് മാപ്പില്ലാ എന്നും ആയിരം മുതൽ പതിനായിരം വരെ 30 ജനങ്ങളുടെ കൈയിൽ നിന്നും 30 ലക്ഷം കൂടാതെ ഇവർ തട്ടിച്ച് എടുത്തിട്ടുണ്ടെന്നും ജോഷിഅഗസ്‌റ്റിൻ ആരോപിച്ചു.

ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി. ആർ, ന്ദ്യൂനപക്ഷമോർച്ച സംസ്ഥാനസമിതി അംഗം റോജൻ ജോർജ്, മഹിളാമോർച്ച പാലാ മണ്ഡലം പ്രസിഡൻ്റ് പുഷ്പജ പി. ആർ, ഒബിസിമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് രാജപ്പൻ N.K, ന്യൂനപക്ഷമോർച്ച പാല മണ്ഡലം പ്രസിഡൻ്റ് ജെയിംസ് മാത്യു. കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ തുടങ്ങിയവർ പ്രസംഗിച്ചു.
മാനത്തൂർ നിവാസികൾക്ക് വ്യത്യസ്തമായ ഒരു കാഴ്ചയായി മാറി വായ്മൂടിക്കെട്ടിയുള്ള ഈ വ്യത്യസ്ഥസമരമുറ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version