Kerala
മീനച്ചിൽ പഞ്ചായത്തിൽ യു ഡി എഫ് സീറ്റ് ചർച്ച സമാധാനപരം :കോൺഗ്രസിന് 9 സീറ്റ്
പാലാ :പാലാ നിയോജക മണ്ഡലത്തിലെ മീനച്ചിൽ പഞ്ചായത്തിലെ യു ഡി എഫ് സീറ്റ് ചർച്ച സമാധാനപരമായി അവസാനിച്ചു .ഒട്ടേറെ പൊട്ടിത്തെറികൾ പ്രതീക്ഷിച്ചിരുന്നു എങ്കിലും ആകെയുള്ള 14 സീറ്റിൽ 9 ഇടത്ത് കോൺഗ്രസും ;മൂന്നിടത്ത് ജോസഫ് വിഭാഗവും;രണ്ടിടത്ത് കെ ഡി പി യും മത്സരിക്കും.സീറ്റുകൾ തമ്മിൽ വച്ച് മാറുവാനുള്ള നീക്കവുമുണ്ട്.
ഒട്ടേറെ പ്രമുഖർക്ക് മത്സരിക്കുവാൻ സീറ്റ് ലഭിക്കാതെ വരുന്ന തരത്തിൽ സംവരണം കയറി വന്നതിനാൽ ഇരു മുന്നണികളിലും പല പ്രമുഖരും ഖിന്നതയിലാണ് .ഇതിൽ തന്നെ ജോസഫ് വിഭാഗത്തിലെ ഷിബു പൂവേലി വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്നാണ് സൂചനകൾ .