Kottayam
തുടരട്ടിവിടെ തുടരട്ടെ;മൂന്നാം വട്ടവും തുടരട്ടെ;ഇടത് ബഹുജന ഐക്യനിര :സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ച് പാലായിൽ കേരളാ കോൺഗ്രസ് (ബി) പ്രകടനം
പാലാ :കേരളം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് കേരളാ കോൺഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം യോഗവും സംഘടിപ്പിച്ചു .
ഇന്ത്യയ്ക്ക് ആകെ മാതൃകയാണ് കേരളമെന്നും;വികസന കാര്യങ്ങളിൽ സമാനതകളില്ലാത്ത രീതിയിലുള്ള കുതിച്ചു ചാട്ടമാണ് കേരളം ഈ കഴിഞ്ഞ കാലയളവുകളിൽ നേടിയതെന്നും യോഗം ഉദ്‌ഘാടനം ചെയ്ത കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അഭിപ്രായപ്പെട്ടു.
നിയോജക പ്രസിഡന്റ് സതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജൻ ആലക്കുളം, ഔസേപ്പച്ചൻ ഓടയ്ക്കൽ, കെ ടി യുസിബി സംസ്ഥാന കമ്മിറ്റി അംഗം ജോസുകുട്ടി പാഴുക്കുന്നേൽ, കെ വൈ എഫ് ബി സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് പഴനിലത്ത്, നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങളായ ശശികുമാർ കെ എൻ, ദേവസ്യ, ഷിബു പൊന്മാൻ കുന്നേൽ, റ്റുബി ജോസഫ്, ഗണേഷ് പടിഞ്ഞാറയിൽ, സിനു ബിനോയ്, ജോബിൻ ചാക്കോ, കെ ടി യു സി (ബി ) ജില്ലാ ട്രഷറർ തോമസ് വിൻസന്റ്, ദീപു ജോസ് എന്നിവർ പ്രസംഗിച്ചു.