Kerala
പാലാ കടപ്പാട്ടൂരിലുള്ള വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി
പാലാ കടപ്പാട്ടൂരിലുള്ള വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ ഒരു സംഘം ആൾക്കാരെത്തി മർദ്ദിച്ചതായി പരാതി ഉയർന്നു.കടപ്പാട്ടൂരിൽ അക്വേറിയം കടയിലെ ജീവനക്കാരനെയാണ് ഒരു സംഘം ചെറുപ്പക്കാർ ആക്രമിച്ചത്.
പോലീസ് ഉടനെ സ്ഥലത്തെത്തി മൂന്നു പേരെ കസ്റ്റഡിയിലെടുത്തു .മറ്റുള്ളവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വ്യാപാരികൾക്കും ;വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമത്തിൽ വ്യാപാരികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഫോട്ടോ പ്രതീകാത്മകം