Kerala

അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് പറയുന്നില്ലെങ്കിലും;വോട്ടുകൾ മൊത്തമായി ഇനി നൽകില്ല :ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

Posted on

പാലാ :അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് പറയുന്നില്ലെങ്കിലും;വോട്ടുകൾ മൊത്തമായി ഇനി ഒരു മുന്നണിക്കും നൽകില്ലെന്ന്  ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അസാന്നിദ്ധമായി പ്രഖ്യാപിച്ചു .പാലായിൽ എത്തിച്ചേർന്ന എ കെ സി സി യുടെ ഗ്ലോബൽ പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിലിൻറെ നേതൃത്വത്തിലുള്ള അവകാശ സംരക്ഷണ യാത്രയ്ക്ക് പാലായിൽ നൽകിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവ്.

ളാലം പഴയ പള്ളി മൈതാനിയിൽ കേന്ദ്രീകരിച്ച ആയിരക്കണക്കായ എ കെ സി സി പ്രവർത്തകർ റാലിയായി കുരിശുപള്ളി ജങ്ഷനിലെ യോഗ സ്ഥലത്ത് എത്തിയപ്പോൾ വൻ പൂമാല നൽകിയാണ് സ്വീകരിച്ചത് .ജോസ് വട്ടുകുളം  സ്വാഗതവും രാജേഷ് പാറയിൽ കൃതജ്ഞതയും പറഞ്ഞു .ഇമ്മാനുവൽ നിധീരി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ   റവ ഡോക്ടർ ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി .

ഫാദർ ഫിലിഫ് കവിയിൽ ;അൻസമ്മ സാബു;;പ്രൊഫസർ ജോസുകുട്ടി ഒഴുകയിൽ ;ഫാദർ ജോസഫ് തടത്തിൽ ;ടോണി പുഞ്ചക്കുന്നേൽ ;ട്രീസ ലിസ്സി സെബാസ്റ്യൻ ;ജോയി കണിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version