Kottayam
എൻസിപി കോട്ടയം ജില്ലാ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു
എൻസിപി കോട്ടയം ജില്ലാ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാലാ ഇടമറ്റം ഓശാന മൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തി .
കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി ആശംസകൾ നേർന്നു .എൻസിപി ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് വർക്കല ബി രവികുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മാരായ പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ,
സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യൂസ് ജോർജ്, സുബാഷ്പുഞ്ചക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.