Kottayam

കുടമാളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽമെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുപാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെ ആദരിച്ചു

Posted on

കുടമാളൂർ : കുടമാളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറം, കുടമാളൂർ ബി. എഡ് കോളേജ് , ഫെഡറൽ ബാങ്ക്, കോട്ടയം സെൻട്രൽ റോട്ടറി ക്ലബ്‌ എന്നിവരുടെ സഹകരണത്തോടെയാണ് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നത്.


സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ സുജിത് എസ് നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ക്യാമ്പിൻ്റെയും ബ്ലഡ്‌ ഫോറത്തിൻ്റെയും ഉദ്ഘാടനം നടത്തി. പാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. ഏറ്റുമാനൂർ ബ്ലോക്ക്‌ മെമ്പർ കെ കെ ഷാജിമോൻ, വാർഡ് മെമ്പർ ബിന്ദു ഹരികുമാർ, ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലത ആർ, സ്കൂൾ പ്രിൻസിപ്പാൾ റാണി ജെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഷീജ എസ്, വീണ കെ നമ്പിയാർ,

ഡോ. രാജേഷ് കുമാർ,ഡോ സുബിൻ, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജയചന്ദ്രൻ കെ റ്റി , സീനിയർ അസിസ്റ്റന്റ് സജി മാർക്കസ്, സിസ്റ്റർ അനിലിറ്റ്, ഡോക്ടർ ജോജി എന്നിവർ ആശംസകൾ അറിയിച്ചു.
സമ്മേളനത്തിൽ പാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെ ആദരിക്കുകയുണ്ടായി.
ലയൺസ് – എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് കോട്ടയം ആണ് ക്യാമ്പ് നയിച്ചത് .
രക്തദാനം മഹാദാനം… രക്തദാനം ജീവദാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version