Kottayam

കൗമാരപ്രായക്കാർക്ക് വേണ്ടി ഒക്ടോബർ മാസം “സാങ്കേതിക ഉപകരങ്ങളുടെ ഉപയോഗവും മാനസികാരോഗ്യവും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു

Posted on

“ഐമേറ്റ്സ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ്” എന്ന സാമൂഹ്യ പ്രവർത്തന സ്ഥാപനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസുമായി ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കൗമാരപ്രായക്കാർക്ക് വേണ്ടി ഒക്ടോബർ മാസം “സാങ്കേതിക ഉപകരങ്ങളുടെ ഉപയോഗവും മാനസികാരോഗ്യവും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.

ഐമേറ്റ്സ് ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്ന ബോധവത്കരണ പരിപാടിയായ “കണക്ടിങ് ഫ്യൂച്ചർ” കാമ്പയിന്റെ ഭാഗമായിട്ടാണ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലെ സോഷ്യൽ വർക്ക് വിദ്ധ്യാർഥികൾ പരിശീലനത്തിനായി എത്തിച്ചെർന്നിട്ടുള്ള പഞ്ചായത്തുകളിൽ കൗമാരപ്രായക്കാർക്ക് വേണ്ടി മാനസികാരോഗ്യത്തിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. 2025 ഒക്ടോബർ മാസം ആറാം തിയതി ആരംഭിച്ച പരിശീലനം ഒക്ടോബർ ഇരുപത്തി നാലിന് അവസാനിക്കും. ഐമേറ്റ്സ് ഫൗണ്ടേഷൻ ഡയറക്ടറും സോഷ്യൽ വർക്കറുമായ ശ്രീ. ഷിജു ജോൺ വിദ്ധ്യാർഥികൾക്ക് കാമ്പയിനെക്കുറിച്ച് ഓൺലൈനായി പരിശീലനം നൽകുകയും മുഴുവൻ പഞ്ചായത്തുകളിലും നേരിട്ടെത്തി വിദ്ധ്യാർഥികലുമായി ചർച്ച ചെയ്ത് ബോധവത്കരണ ക്ലാസ്സുകൾ ആസൂത്രണം ചെയ്യുകയും ചെയ്തു വരുന്നു. 17 മുതൽ ബോധവത്കരണ ക്ലാസ്സുകൾ ആരംഭിച്ച് ഇരുപത്തി നാലാം തിയതിയോടെ മുഴുവൻ പഞ്ചായത്തുകളും പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

തുടർന്നുള്ള മാസങ്ങളിലും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതാണ്. മാസങ്ങളിലെ പ്രത്യേകതകളിൽ അധിഷ്ഠിതമായി സാമൂഹ്യ ആരോഗ്യത്തിൽ ഊന്നിയുള്ള വിഷയങ്ങൾ ആയിരിക്കും കൈകാര്യം ചെയ്യുന്നത്. പതിനേഴിൽ അധികം വർഷങ്ങൾ പ്രൊഫഷണൽ സോഷ്യൽ വർക്കിൽ സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ചു പരിചയമുള്ളവർ ആണ് ഐമേറ്റ്സ് ഫൗണ്ടേഷൻ നയിക്കുന്നത്. പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, വിദഗ്ധ ഡോക്ടറുമാർ എന്നിവർ ക്ലാസ്സുകൾ നയിക്കും. പൊതുസമൂഹത്തെ ആരോഗ്യശീലത്തിൽ സ്വയം പര്യാപ്തമാക്കുക, യുവതലമുറകളെ വയോജനങ്ങളുടെ ആരോഗ്യത്തിൽ ഉത്തരവാദിത്തമുള്ളവരാക്കുക ഇതിലൂടെ ഒരു നല്ല നാളെയുമായി ബന്ധിപ്പിക്കുക എന്നതാണ് “കണക്ടിങ് ഫ്യൂച്ചർ” അർദ്ധമാക്കുന്നത്.

ഷിജു ജോൺ
ഫൗണ്ടർ ഡയറക്ടർ & ചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version