Kottayam
അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം; വി.എന്‍ വാസവന്
‘അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം’; വി.എന്‍ വാസവന്
ശബരിമല സ്വര്‍ണ മോഷണത്തില്‍ ആര് പ്രതിയായാലും നടപടിയുണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്.
എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടേ. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുറത്തുവരണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഈ കേസില്‍ ഒന്നും ഒളിക്കാനില്ലെന്നും കോടതിയുടേയും സര്‍ക്കാരിന്റെയും നിലപാട് ഒന്നാണെന്നും മന്ത്രി പറഞ്ഞു.
വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി പറഞ്ഞിട്ടുള്ളത്.
എസ്.ഐ.ടി അന്വേഷണത്തില്‍ ആര് പ്രതിയായാലും നടപടി ഉറപ്പാണ്.
സുതാര്യമായ അന്വേഷണം നടത്തി യാഥാര്‍ഥ്യം പുറത്തുവരണം.
ശബരിമലയില്‍ നിന്ന് ഒരു തരി പൊന്നെങ്കിലും കൊണ്ടുപോയിട്ടുണ്ടെങ്കില്‍ തിരികെ എത്തിക്കണം.
കള്ളന്മാരെ ജയിലില്‍ ഇടണമെന്നും മന്ത്രി പറഞ്ഞു.