Kerala
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ്സിന് വമ്പൻ സമ്മാനവുമായി ജയ്ഹിന് ലൈബ്രറി ആൻഡ് റീഡിങ് റൂം പിഴക്
പാലാ: പിഴക് ജയ്ഹിന്ദ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി അഖില കേരള ക്വിസ് മത്സരം നടത്തുന്നു. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നൽകുന്നതാണ്. ഒൿടോബർ മാസം ഇരുപതാം തീയതി രാവിലെ 11 മണിക്ക് മാനത്തൂർ സെന്റ് ജോസഫ് ഹൈസ്കൂളിലാണ് ക്വിസ് മത്സരം നടക്കുന്നത്. രജിസ്ട്രേഷനായി ഓൺലൈൻ ഗൂഗിൾ ഫോം സമർപ്പിക്കേണ്ടതാണ്ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
വിദ്യാർത്ഥികൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം മത്സരത്തിനായി കൊണ്ടുവരേണ്ടതാണ് മത്സര ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ പ്രമുഖർപൊതുസമ്മേളനത്തിൽ വിജയികൾക്ക് ട്രോഫിയും സമ്മാനവും വിതരണം ചെയ്യുന്നതാണെന്ന് പ്രസിഡന്റ് ഷിലു കൊടൂർ അറിയിച്ചു.