Kottayam

മീനച്ചിൽ പഞ്ചായത്തിലെ ആദ്യ ടേമിൽ പ്രസിഡണ്ട് ആയപ്പോൾ ഞങ്ങൾ ആദ്യം തീരുമാനിച്ചത് അഴിമതി രഹിത പഞ്ചായത്ത് ആയിരിക്കണം എന്നായിരുന്നു അത് അക്ഷരം പ്രതി പാലിക്കാൻ ഞങ്ങൾക്കായി: ജോയി കുഴിപ്പാല മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്

Posted on

മീനച്ചിൽ പഞ്ചായത്തിലെ ആദ്യ ടേമിൽ പ്രസിഡണ്ട് ആയപ്പോൾ ഞങ്ങൾ ആദ്യം തീരുമാനിച്ചത് അഴിമതി രഹിത പഞ്ചായത്ത് ആയിരിക്കണം എന്നായിരുന്നു അത് അക്ഷരം പ്രതി പാലിക്കാൻ ഞങ്ങൾക്കായി ജനത്തിന് ഭയപ്പാട് കൂടാതെ പഞ്ചായത്തിൽ വന്ന് കാര്യങ്ങൾ സാധിച്ചു കൊണ്ട് പോകണം എന്നായിരുന്നു ഞങ്ങൾ ഉദ്ദേശിച്ചത് ഭരണം ഏറ്റെടുത്തപ്പോൾ കോവിഡ് മഹാമാരി നാട്ടിൽ പടർന്നു പിടിച്ച സമയത്ത് ജീവനക്കാരും ആശാ പ്രവർത്തകരും ആരോഗ്യ രംഗത്തുള്ളവരും ഒറ്റ മനുഷ്യനെ പോലെ പ്രവർത്തിച്ചപ്പോൾ കോവിഡിനെ അതിജീവിക്കുവാൻ സാധിച്ചു.

കഴിഞ്ഞ 6 വർഷമായി കേരളത്തിൽ ഭരിക്കുന്ന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭാവന പദ്ധതി പ്രകാരമുള്ള വീടുകൾക്ക് 250 ഓളം അപേക്ഷകൾ ലഭിച്ചതിൽ 165 പേർക്ക് ഭവനം ലഭ്യമാക്കിയത് ഞങ്ങൾക്ക് തികച്ചും അഭിമാനകരമാണ്. വീടുകളുടെ മെയിന്റൻസ് നടപ്പിലാക്കിയത് വഴി ഇടത്തരക്കാർക്കു ആശ്വാസമായി 16: വീടുകളാണ് മെയിന്റൻസ് പൂർത്തീകരിച്ചത് ആർദ്രം ആരോഗ്യ പദ്ധതി ആശാ വര്ക്കര്‌മാരെയും, ആരോഗ്യ പ്രവർത്തകരെയും പാലിയേറ്റിവ് പ്രവർത്തകരെയും സംയോജിപ്പിച്ചു നടപ്പിലാക്കി ആരോഗ്യ രംഗത്ത് മൂന്നു സബ് സെന്ററുകൾ തുടങ്ങി

പഞ്ചായത്തിലെ ഗവർമെന്റ് സ്‌കൂളുകളെല്ലാം ഹൈ ടെക് സംവിധാനത്തിലാക്കി.എല്ലാ സ്‌കൂളുകളിലും ശുചി മുറി ഉൾപ്പെടെ അടിസ്ഥാന സൗകര്യം ലഭ്യമാക്കി ഹരിത കർമ്മ സേനയെ കാര്യക്ഷമമാക്കി സമ്പൂർണ്ണ മാലിന്യ രഹിത ശുചിത്വ പഞ്ചായത്താക്കി മാറ്റുവാൻ സാധിച്ചു. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നവർക്കു അവാർഡുകൾ നൽകിയത് പുതിയ മുന്നേറ്റമായി 27 ജലനിധി പദ്ധതികളിലൂടെ കുടിവെള്ളം എത്തിക്കുവാൻ സാധിച്ചു പഞ്ചായത്തിലെ മോശമായി കിടക്കുന്ന റോഡുകൾ നവീകരിച്ചത് വഴി സഞ്ചാരം സുഗമമായി.

എം എൽ എ യുടെ സഹായത്തോടെ ഇടമറ്റം പാലം പോർത്തീകരിച്ചു 5 ലക്ഷം മുടക്കി ചെക്ക് ഡാം നിർമ്മിച്ച് 60 വർഷമായി റോഡില്ലാതെ വിഷമിച്ചിരുന്ന പാറപ്പള്ളി നിവാസികൾക്ക് റോഡ് നിർമ്മിച്ചത് വഴി പാറപ്പള്ളി നിവാസികളുടെ വളരെ കാലമായി ആഗ്രഹിച്ചിരുന്ന റോഡാണ് ലഭിച്ചത്. ഇവിടെ തന്നെ 25 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ ഭവനം ലഭ്യമാക്കി. 144 കുടുംബ ശ്രീ യൂണിറ്റുകൾ പഞ്ചായത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു ക്ഷേമ പെൻഷനുകളും അർഹതയുള്ളവർക്കു ലഭ്യമാക്കി ജില്ലയിൽ തന്നെ ആദ്യമായി ഗ്രാമ വണ്ടികൾ ഓടി തുടങ്ങിയത് പരക്കെ ജനകീയ അംഗീകാരം പിടിച്ചു പറ്റുന്നതായി

രണ്ടു ജനകീയ ഹോട്ടലുകളിലൂടെ 400 ഓളം പേർക്ക് ഭക്ഷണം നൽകി വരുന്നു സംസ്ഥാന സർക്കാരിന്റെ ഒരു മണ്ഡലത്തിൽ ഐ ടി ഹബ്ബ് എന്ന പദ്ധതിയിൽ പെടുത്തി മീനച്ചിൽ പഞ്ചായത്തിലാണ് അത് അനുവദിക്കപ്പെട്ടത്. അത് ഇടമറ്റത്ത് പ്രവർത്തിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു ഇതെല്ലം നടപ്പിലാക്കിയത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും ഉള്ളതിനാലാണ് കൂടാതെ എം എൽ എ .എം.പി മാർ എന്നിവരുടെ ഫണ്ടും ലഭ്യമായിട്ടുണ്ട് അവരെയും ഇത്തരുണത്തിൽ സ്മരിക്കുകയാണ് എന്ന് മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജോയി കുഴിപ്പാല മീഡിയ അക്കാദമിയുടെ എന്റെ നാട് എന്റെ നാടിൻറെ വികസനം എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version