Kottayam

മുനമ്പം ഭൂപ്രശ്നം;ഹൈക്കോടതി നിരീക്ഷണവും ഉത്തരവും സ്വാഗതാർഹം.           ജോസ് കെ മാണി

Posted on

കോട്ടയം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണവും മുനമ്പം വിഷയത്തിൽ കമ്മീഷനെ നിയോഗിക്കാനും അന്വേഷണത്തിനും സർക്കാരിന് അധികാരമുണ്ടെന്ന കോടതി ഉത്തരവും സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പണം കൊടുത്തു ഭൂമി വാങ്ങി വർഷങ്ങളായി കരമൊടുക്കി  കൈവശം വച്ചിരുന്ന മുനമ്പത്തെ പാവപ്പെട്ട ഭൂവുടമകളെ അന്യായമായി അവരുടെ താമസ സ്ഥലങ്ങളിൽ നിന്നും ഇറക്കി വിടാനുള്ള നീക്കം സാമൂഹിക നീതിയുടെ ലംഘനമാണെന്നും മുനമ്പത്തേത് വക്കഭൂമി അല്ലെന്നുമുള്ള പരസ്യ നിലപാട് ആദ്യം സ്വീകരിച്ച രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എം ആണ്.

പാർലമെന്റിലും ഈ വിഷയം അവതരിപ്പിച്ചിരുന്നു.മുനമ്പത്തെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്.2019ൽ മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡ് ഉത്തരവ് നിയമപരമായി തെറ്റാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് മുനമ്പം നിവാസികളുടെ ആശങ്കകൾ അകറ്റുന്ന സുപ്രധാനമായ നിരീക്ഷണമാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version