Kerala

വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കാൻ സർക്കാർ തയാറാകണം: സജി മഞ്ഞക്കടമ്പിൽ

Posted on

പാലാ: എതോ ബസ് ജീവനക്കാരൻ വിദ്യാർത്ഥിക്ക് കൺസഷൻ നിഷേധിച്ചതിന്റെ പേര് പറഞ്ഞ് നിരപരാതികളായ ബസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്ത ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഡീസൽ വിലയും, ടാക്സും ഉൾപ്പെടെ അടിക്കടി സർക്കാർ വർദ്ധിപ്പിക്കുന്നതിലൂടെ സർവ്വിസ് നടത്താൻ ബുദ്ധിമുട്ടുന്ന വാഹന ഉടമകളെയും ജീവനക്കാരെയും കൈയ്യേറ്റം ചെയ്യുന്നതിന് പകരം
തമിഴ്നാട് സർക്കാർ വിദ്യാർത്ഥികൾക്കും , സ്ത്രീകൾക്കും ബസിൽ സൗജന യാത്ര സൗകര്യം ഒരുക്കുന്നതു പോലേ കേരളത്തിലും വിദ്യാർത്ഥികൾക്കും വനിതകൾക്കും ബസിൽ സൗജന്യ യാത്ര അനുവധിച്ച് സ്വകാര്യ ബസുകൾക്ക് സർക്കാരിനെക്കൊണ്ട് സബ്സിഡി അനുവധി പ്പിക്കാൻ
അക്രമണം അഴിച്ചു വിട്ട സി.പി.എം. ഗുണ്ടകൾ
തയാറുകയാണ് വേണ്ടതെന്നും സജി പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടിനെ ഗുണ്ടകളുടെയും , അഴിഞ്ഞാട്ടക്കാരുടെയും നാടാക്കനുള്ള നീക്കം അപലപനിയമാണെന്നും, ഇത്തരം ഗുണ്ടായിസത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും സജി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version