Kottayam
പാലാ ഇടനാട് വച്ച് ഗ്യാസ് കമ്പനി ജീവനക്കാരുടെ പണമടങ്ങിയ കളക്ഷൻ ബാഗ് നഷ്ടപ്പെട്ടു
പാലാ ഇടനാട് വച്ച് ഗ്യാസ് കമ്പനി ജീവനക്കാരുടെ പണമടങ്ങിയ കളക്ഷൻ ബാഗ് നഷ്ടപ്പെട്ടു
പാലാ: പാലാ വലവൂർ ഉഴവൂർ റൂട്ടിൽ ഇടനാട് ഭാഗത്ത് വച്ച് ഗ്യാസ് കമ്പനി ജീവനക്കാരുടെ പണമടങ്ങിയ ബാഗ് നഷ്ട്ടപ്പെട്ടു.
ഇടനാട് പേണ്ടാനം വയലിലുള്ള കാർത്തിക ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുകയും ,തുടർന്ന് ഹോട്ടലിന് പുറത്ത് വിശ്രമിക്കുകയുമായിരുന്ന ഗ്യാസ് കമ്പനി ജീവനക്കാർ പണമടങ്ങിയ ബാഗ് മറന്ന് വയ്ക്കുകയായിരുന്നു.
നെല്ലിയാനി ഭാഗത്തേക്ക് തിരിഞ്ഞപ്പോളാണ് ബാഗിൻ്റെ കാര്യം ഓർത്തത് .ഉടൻ തിരിച്ചെത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. വൈകിട്ട് തിരിച്ചടയ്ക്കേണ്ട പണമാണ് ജീവനക്കാർക്ക് നഷ്ട്ടപ്പെട്ടത്. ബാഗ് കണ്ടുകിട്ടുന്നവർ ദയവായി ഈ നമ്പരിൽ ബന്ധപ്പെടണമെന്ന് ജീവനക്കാർ കോട്ടയം മീഡിയയെ അറിയിച്ചു.
PH:9605 239 101