Kottayam
കേരളാ കോൺഗ്രസ് ജന്മദിനം: ഗ്രാമതലങ്ങളിലും ഇരുവർണ്ണ കൊടി ഉയർന്നു
തലപ്പലം കേരളകോൺഗ്രസ് പാർട്ടിയുടെ അറുപത്തി ഒന്നു വർഷം പിന്നിടുന്ന സുദിനം തലപ്പലം മണ്ഡലത്തിലും പതാക ഉയർത്തി ആഘോഷിച്ചു.
മണ്ഡലം പ്രസിഡന്റ് സുബാഷ് ജോർജ് വലിയമംഗലം പാർട്ടി പതാക ഉയർത്തി . സംസ്ഥാന കമ്മറ്റി അംഗം ടോണി മാത്യു കുന്നുംപുറം കേരള കോൺഗ്രസ് സ്ഥാപക നേതാവായ കെഎം മാണിസാറിനെ സ്മരിച്ച് കൊണ്ട് പാർട്ടിയുടെ ജന്മദിനം കേരള ജനതയ്ക്ക് ആശംസിച്ചു .
കേരളാ കോൺഗ്രസ് എന്ന പ്രസ്ഥാനം ഉള്ളത് കൊണ്ടാണ് കേരളത്തിലെ കർഷകൻ്റെ പ്രശ്നം നിയമസഭയിലും ,പാർലമെൻ്റിലും ഉയർത്തുവാൻ സാധിക്കുന്നതെന്ന് ടോണി മാത്യു ചൂണ്ടിക്കാട്ടി.