Kottayam

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ ഏഴ് എട്ട് തീയതികളിലായി നടന്ന പാലാ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

Posted on

പാലാ:പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ ഏഴ് എട്ട് തീയതികളിലായി നടന്ന പാലാ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ ശ്രീ ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ആനന്ദ് ജോസഫ് ശ്രീമതി ശ്രീകല ആർ ശ്രീമതി ചിത്ര സജി ശ്രീമതി അനുപമ വിശ്വനാഥ് സ്കൂൾ മാനേജർ ഫാദർ മാത്യു പുല്ലുകാലായിൽ ശ്രീ സജി കെ ബി ശ്രീ. ജോബിച്ചൻ ജോസഫ് ശ്രീ. ജയിംസ് കുട്ടി കുര്യൻ ശ്രീ പ്രകാശ് മൈക്കിൾ ശ്രീ ഷിബുമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു. ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ് എൽ ടി എൽ പി എസ് ഭരണങ്ങാനം രണ്ടാം സ്ഥാനം സെൻ്റ് മേരിസ് എൽ പി എസ് ളാലം . യുപി വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ് പാല രണ്ടാം സ്ഥാനം എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം സെൻറ് ആൻറണീസ് എച്ച്എസ്എസ് പ്ലാശനാൽ രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജി എച്ച് എസ് പാല. ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാൽ രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജി എച്ച് എസ് പാലാ . ശാസ്ത്രമേള ബെസ്റ്റ് സ്കൂൾ ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ്എസ് പാല രണ്ടാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച് എസ് എസ് പ്ലാശനാൽ.

ഗണിതശാസ്ത്രമേളയിൽ എൽപി വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് മേരിസ് എൽ പി എസ് ളാലം , എസ് എൽ ടി എൽ പി എസ് ഭരണങ്ങാനം എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ജി എൽ പി എസ് പ്ലാശനാൽ.
യുപി വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ്എസ് പാല രണ്ടാം സ്ഥാനം എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ്എസ് പാല. ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം രണ്ടാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാൽ.
ഗണിതശാസ്ത്രമേളയിൽ ബെസ്റ്റ് സ്കൂൾ ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ്എസ് പാലായും രണ്ടാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാലും നേടി.

ഐടി മേളയിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻറ് ത്രേസ്യാസ് യുപിഎസ് വിളക്കുമാടം രണ്ടാം സ്ഥാനം എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം’ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം രണ്ടാം സ്ഥാനം സെൻ്റ് തോമസ് എച്ച് എസ് എസ് പാല. ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം സെൻറ് തോമസ് എച്ച്എസ്എസ് പാല രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ്എസ് പാലാ .ഐടി വിഭാഗം ബെസ്റ്റ് സ്കൂൾ ഒന്നാംസ്ഥാനം സെൻ്റ് തോമസ് എച്ച്എസ്എസ് പാല. രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ്എസ് പാല.

സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് മേരിസ് എൽപിഎസ് ളാലം രണ്ടാം സ്ഥാനം എസ് എൽ ടി എൽ പി എസ് ഭരണങ്ങാനം യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ജി എച്ച് എസ് പാലാ എസ് എച്ച് എസ് പാലാ എന്നീ സ്കൂളുകൾ പങ്കിട്ടു’ രണ്ടാം സ്ഥാനം സെൻറ് ആൻറണീസ് എച്ച്എസ്എസ് പ്ലാശനാൽ. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ജി എച്ച്എസ്എസ് പാല രണ്ടാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച് എസ് എസ് പ്ലാശനാൽ. ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാൽ. രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജി എച്ച് എസ് എസ് പാല. സാമൂഹ്യശാസ്ത്രമേളയിൽ ബെസ്റ്റ് സ്കൂൾ ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ജിഎച്ച്എസ്എസ് പാല. രണ്ടാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാൽ.

പ്രവർത്തിപരിചയ മേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് മേരിസ് എൽ പി എസ് ളാലം . രണ്ടാം സ്ഥാനം എസ് എൽ ടി എൽ പി എസ് ഭരണങ്ങാനം. യു പി വിഭാഗം ഒന്നാം സ്ഥാനം എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം. രണ്ടാം സ്ഥാനം സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം. രണ്ടാം സ്ഥാനം സെൻ്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ. ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാൽ. രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജി എച്ച് എസ് എസ് പാല. പ്രവർത്തി പരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം സെൻ്റ് ആൻ്റണീസ് എച്ച് എസ് എസ് പ്ലാശനാൽ. രണ്ടാം സ്ഥാനം സെൻ്റ് മേരിസ് ജി എച്ച് എസ് എസ് പാല.

ശാസ്ത്രോത്സവത്തിൻ്റെ ആകെ പോയിന്റുകൾ ചേർത്ത് ഗ്രാൻഡ് ഓവറോൾ ഒന്നാം സ്ഥാനം പ്ലാശനാൽ സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് ഉം രണ്ടാം സ്ഥാനം പാല സെൻ്റ് മേരിസ് ജി എച്ച് എസ് എസ് ഉം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version