Kottayam
ബസ് ജീവനക്കാരും ,എസ്.എഫ് ഐ ക്കാരും തമ്മിൽ പാലാ കൊട്ടാരമറ്റത്ത് വീണ്ടും സംഘർഷം
പാലാ: ബസ് ജീവനക്കാരും എസ്.എഫ് ഐ ക്കാരും തമ്മിൽ പാലാ കൊട്ടാരമറ്റത്ത് വീണ്ടും സംഘർഷമുണ്ടായി.
നേരത്തെ എസ്.എഫ്.ഐ വിദ്യാർത്ഥിനിക് കൺസഷൻ നൽകാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞെന്ന് ആരോപണമുണ്ടായിരുന്നു.
അതിനെ തുടർന്ന് ബസ് പാലായിലെത്തിയപ്പോൾ ചോദ്യം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ മർദ്ദിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചു.ഇതിനെതിരെ ഇന്ന് വൈകിട്ട് പ്രതിഷേധയോഗം നടത്തി കൊണ്ടിരിന്നപ്പോഴാണ് ബസ് ജീവനക്കാരും എസ്.എഫ്.ഐ ക്കാരുമായി വീണ്ടും ഏറ്റുമുട്ടിയത്.
സ്ഥലത്ത് എസ്.ഐ ദിലീപ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് ഉണ്ടായിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാതെ സംഘർഷം നിയന്ത്രണത്തിലാക്കി.