Kottayam

പാലായിൽ ളാലം തോട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ട എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് പാലാ പോലീസ്

Posted on

കോട്ടയം;കഴിഞ്ഞ സെപറ്റംബർ 19 ന് പാലായിൽ ളാലം തോട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ട എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് പാലാ പോലീസ്.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണപ്പെട്ട യുവാവിന്റെ തലയ്ക്ക് പിന്നിലായി തട്ടിയതോ അടിയേറ്റതായോ ഒരു മുറിവ് ഉള്ളതായും എന്നാൽ ഈ മുറിവിന്റെ പഴക്കം കൃത്യമായി നിശ്ചയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതശരീരം മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തിയത്..

സംഭവത്തെ കുറിച്ച് പാലാ സബ് ഇൻസ്പെക്റ്റർ ദിലീപ് കുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ ജിത്തു മരണപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് ഒന്നിലധികം തവണ ബൈക്ക് അപകടം സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു..

ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗുഡാലോചന നടന്നിട്ടുണ്ടോ എന്നാണ് ഇനി കണ്ടെത്തേണ്ടത്. അതിനായുള്ള അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യെക്തിക്ക് കൂട്ടിരിക്കുന്നതിനു വേണ്ടിയാണ് യുവാവ് പാലായിൽ എത്തിയത്.

പ്രാഥമിക നിഗമനം മുങ്ങി മരണമാണ് എന്നായിരുന്നെങ്കിലും മരണപ്പെട്ട യുവാവിന്റെ ഫോൺ കണ്ടു കിട്ടാത്തത് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചു.

തുടർന്നാണ് പാലാ പോലീസിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമർജൻസി കേരള അംഗങ്ങൾ മീനച്ചിലാറ്റിൽ പരിശോധന നടത്തിയത്,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version