Kottayam

അൽഫോൻസാ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ

Posted on

പാലാ : പാലാ അൽഫോൻസാ കോളേജിൽ രണ്ടുദിവസത്തെ ദേശീയ സെമിനാർ ഒക്ടോബർ 7, 8 തീയതികളിൽ നടക്കും. കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ടിങ് ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോ ടെക്നോളജിയുമായി ചേർന്ന് കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് “എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി ഫോർ എ ബെറ്റർ ഫ്യൂച്ചർ ” എന്ന സെമിനാർ നടക്കുക.

പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരും ആയ റവ. ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി സുവോളജി വിഭാഗം തലവൻ പ്രൊഫ. ഡോ. മഥൻ രമേശ് ഉദ്ഘാടന കർമ്മം നിർവഹിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും നിന്നുമായി നിരവധി അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും സെമിനാറിൽ സംബന്ധിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

ഡോ. ജാഫർ പാലോട്ട് ( സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ), ഡോ. രാജീവ് രാഘവൻ (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്), ഡോ. ജോയ്സ് ജോസ് ( ഡീൻ ഓഫ് റിസർച്ച് ആൻഡ് അസോസിയേറ്റ് പ്രൊഫസർ ഇൻ സുവോളജി, സെൻതോമസ് കോളേജ് തൃശ്ശൂർ ) തുടങ്ങിയവർ ക്ലാസുകൾ നയിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു, സെമിനാർ കോർഡിനേറ്റർ ഡോ. അമ്പിളി ടി ആർ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version