Kottayam
പാലായിലെ വായനാ വസന്തത്തിൻ്റെ പാട്ടുകാരി, പാട്ട് താൽക്കാലികമായി അവസാനിപ്പിച്ച് അതി മധുരം വിളമ്പാൻ ആലപ്പുഴയിലേക്ക്
പാലാ: പാലാക്കാരെ വായനയുടെ ലോകത്തെ പുത്തൻ അറിവുകളിലേക്ക് കൈപിടിച്ചാനയിച്ച പാലാ മുൻസിപ്പൽ ലൈബ്രറിയുടെ ലൈബ്രേറിയൻ സിസിലി പിക്ക് പാലാ നഗരസഭ യാത്രയയപ്പ് നൽകി.
വികാരനിർഭരമായി തന്നെ പലരും അനുഭവങ്ങൾ പങ്ക് വച്ചു. പഴയ ലൈബ്രറിയും ,ഇപ്പോഴത്തെ ലൈബ്രറിയും കണ്ടാൽ സിസിലിയുടെ കഴിവ് വ്യക്തമാകും എന്നാണ് കൗൺസിലർ സാവിയോ കാവുകാട്ട് അഭിപ്രായപ്പെട്ടത്, കമ്പ്യൂട്ടർ വൽക്കരണം സിസിലിയുടെ നിർദ്ദേശാനുസരണമായിരുന്നു.
കർമ്മ കുശലയായ ഉദ്യോഗസ്ഥ എന്നാണ് ചെയർമാൻ തോമസ് പീറ്റർ അഭിപ്രായപ്പെട്ടത്.സംഘടനാ രംഗത്തെ ഭാരവാഹി എന്ന നിലയിൽ ജീവനക്കാരുടെ കാര്യങ്ങൾ വരുമ്പോൾ കടുകട്ടി സമീപനമായിരുന്നു സിസിലിയുടെത്. എനിക്കൊരു ചെറിയ ഭയവുമുണ്ടായിരുന്നു എന്ന് ചെയർമാൻ പറഞ്ഞപ്പോൾ സിസിലിയും വേദിയിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു.
താൻ വിപുലീകരിച്ച് സമ്പന്നമാക്കിയ ഈ ലൈബ്രറി ഒരു കാരണാവശാലും പിറകോട്ട് പോവാതെ മുന്നോട്ട് കുതിപ്പിക്കണം എന്നാണ് സിസിലി മറുപടി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചത്.
കൗൺസിലർമാരായ ജോസ് ചീരാങ്കുഴി ,ബിജി ജോജോ ,ആൻ്റോ പടിഞ്ഞാറെക്കര ,ലിസിക്കുട്ടി മാത്യൂ ,ബൈജു കൊല്ലമ്പറമ്പിൽ ,ലീനാ സണ്ണി എന്നിവരും സെക്രട്ടറി ജൂഹി മരിയ ടോം, മുൻ കൗൺസിൽ ക്ലർക്ക് ബിജോയി മണർകാട്ട് , ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് ,സന്തോഷ് മണർകാട്ട്,മിനി പ്രിൻസ് ,സതീഷ് മണർകാട്ട്, ബിജു പാലൂപ്പടവൻ, സൂപ്രണ്ട് ഗീത, ടെക്നോ ജിപ്സിയിലെ ലക്ഷ്മി ടീച്ചർ ,ബേബി കയ്യൂർ ,ജോസ് അന്തീനാട് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.