Kerala

മതം രാഷ്ട്രമായി മാറിയാൽ അഫ്ഗാനിസ്ഥാനിലെ ഗതി ഇന്ത്യയിലും ഉണ്ടാവും :കാട്ടാക്കട മുരുകൻ

Posted on

പാലാ :മതം രാഷ്ട്രമായി മാറിയാൽ അഫ്ഗാനിസ്ഥാനിലെ ഗതി ഇന്ത്യയിലുമുണ്ടാവും .നിങ്ങൾ ഓർക്കണം ഗാന്ധാരി ജനിച്ചു വളർന്ന നാടാണ് ,ഗാന്ധാരം എന്ന അഫ്ഗാനിസ്ഥാൻ .അവിടെ ഇന്ന് സ്ത്രീകളുടെ വസ്ത്ര ധാരണ രീതികൾ പോലും മാറിയിരിക്കുന്നു .പഴയ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ വർണ്ണാഭമായ ഉടയാടകൾ ഉടുത്തു വന്നവരാണെങ്കിൽ ഇന്ന് മുഖം പോലും കാണാത്ത രീതിയിലുള്ള വസ്ത്ര ധാരണ രീതികൾ സാർവത്രികമായി .മുഖം സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പാലാ മുത്തോലിയിൽ നടന്ന സെക്കുലർ മീറ്റിൽ സംസാരിക്കുകയായിരുന്നു കവി മുരുകൻ കാട്ടാക്കട.

ഇപ്പോൾ വന്ന പുതിയ താലിബാൻ ഭരണം ആദ്യം പെൺകുട്ടികൾ കോളേജ് പഠനം വേണ്ടെന്നു ഉത്തരവിട്ടു ഏതാനും മാസം കഴിഞ്ഞു സ്ത്രീകൾ പഠിക്കുകയെ വേണ്ട എന്നവർ തീരുമാനിച്ചു .ഇപ്പോൾ പറയുന്നത് സ്ത്രീകൾ അടുക്കള ഭാഗത്ത് ഒതുങ്ങി കൂടേണ്ടവരാണ് .അടുക്കള ഭാഗത്തെ ജനൽ പോലും അടയ്ക്കണം എന്നാണ് തിട്ടൂരം  .

ഇന്ത്യയെയും കാവി വൽക്കരിക്കാൻ ശ്രമിക്കുമ്പോൾ അഫ്ഗാനിസ്താനാണ് ഓർമ്മയിൽ വരേണ്ടത് .ക്രിസ്തുവിനും 6000 വര്ഷം മുൻപ് സിന്ധു നദീതട നാഗരികത നില നിന്ന നാടാണ് നമ്മുടെ ഇന്ത്യ.ആ ഇന്ത്യയിൽ നിന്ന് വരുന്ന ഭരണ നേതാക്കൾക്ക് വൻ സ്വീകരണമാണ് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്നത് .അത് ഭാരത സംസ്ക്കാരത്തിനുള്ള അംഗീകാരമാണ് .മതം രാഷ്ട്രമായി മാറ്റുവാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുരുകൻ കാട്ടാക്കട ആഹ്വാനം ചെയ്തു .യോഗത്തിനു മുൻപ് മതേതര കാൻവാസിൽ മുദ്രാവാക്യ രചന മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു .നടി ഗായത്രി വർഷയും കണ്ണടകൾ വേണമെന്ന കവിത ശകലം  കാൻവാസിൽ  എഴുതി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version