Kerala
ആർ എസ് എസ് റൂട്ട് മാർച്ച് ;കരുത്തിന്റെ ശക്തി വിളിച്ചോതി
പാലാ :മഹാ നവമി ദിനത്തിൽ മുത്തോലി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ എസ് എസ് പ്രവർത്തകർ റൂട്ട് മാർച്ച് നടത്തി.നൂറുകണക്കിന് ഗണ വേഷ ധാരികൾ ചിട്ടയായ മാർച്ചിൽ പങ്കെടുത്തു.സെന്റ് തോമസ് കോളേജ് ജങ്ഷനിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് പുലിയന്നൂർ ക്ഷേത്ര പരിസരത്തെ മൈതാനിയിൽ സമാപിച്ചു .
തുടർന്ന് ധ്വജം ഉയർത്തലും ;ഗണ ഗീതവും ;കേസരിയുടെ വരിസംഖ്യ സ്വീകരിക്കലും നടന്നു .നൂറുകണക്കിന് പൊതു ജനങ്ങൾ ആർ എസ് എസ് ഡ്രിൽ കാണുവാനായി എത്തിയിരുന്നു .