Crime
കോട്ടയം ; ഗാന്ധിനഗർ ;പള്ളം ;ചിങ്ങവനം ;പാക്കിൽ ;മണിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽക്കുന്നയാളെ കോട്ടയം എക്സൈസ് പിടികൂടി
കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസി എക്സൈസ് ഇൻസ്‌പെക്ടർ ആനന്ദ രാജും പാർട്ടിയും വൈകുന്നേരം 8.5pm മണിക്ക് കോട്ടയം മണിപ്പുഴ യിൽ നിന്നും 50 gm ഉണക്ക ഗഞ്ചാവു കൈവശം വെച്ച കുറ്റത്തിന് കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ ചാനനിക്കാട് കരയിൽ ചിരകരോട്ട് വീട്ടിൽ ശശീന്ദ്രൻ മകൻ ശശികുമാർ സി എസ് 48/25 എന്നയാളെ പിടികൂടി കേസാക്കി,
തൊണ്ടിയായി 50gm ഗഞ്ചാവും, തൊണ്ടി മണി 1500/- രൂപ, ഓട്ടോ റിക്ഷ എന്നിവ കണ്ടെടുത്തു (KL33E-1183) പാർട്ടിയിൽ സി ഇ ഒ വിനോദ് കുമാർ വി പി ഓ ഗ്രേഡ് അനീഷ് രാജ്, അസി എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കണ്ണൻ സി എന്നിവർ പങ്കെടുത്തു