Kottayam
ലോകത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തത്തിന് പ്രസക്തിയേറുന്നു :ഫ്രാൻസിസ് ജോർജ് എം പി
പാലാ :ലോകത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്ന് ഫ്രാൻസിസ് ജോർജ് എം പി അഭിപ്രായപ്പെട്ടു.പാലാ ഗാന്ധി സ്‌ക്വയറിൽ നടന്ന ഗാന്ധി ജയന്തി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സംഘർഷത്തിന്റെ ലോകത്ത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ;ഗാന്ധിജിയുടെ അന്ത്യോദയ ;സർവോദയാ മുദ്രാവാക്യം ലോകത്തിനു തന്നെ വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പാലായിലെ വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചവരെ സംഘാടകർ ആദരിച്ചു .ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ;ഡി വൈ എസ് പി കെ സദൻ;ജോർജ് പുളിങ്കാട് ;രാജീവ് നെല്ലിക്കുന്നേൽ;സാംജി പഴേപറമ്പിൽ ;എബി ജെ ജോസ് ;ടോണി തോട്ടം ;കൗൺസിലർമാരായ സിജി ടോണി ;ആനി ബിജോയി ;പ്രശാന്ത് വള്ളിച്ചിറ ;ജോയി കളരിക്കൽ;ബെന്നി മൈലാടൂർ ;സിന്ധുമോൾ ജേക്കബ്ബ് ;സാജിത സുനിൽ എന്നിവർ സന്നിഹിതരായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ