Kottayam
പാലായിൽ പ്രമുഖർ ബിജെപി യിലേക്ക് :പാലാ നഗരസഭയിലെ 26 വാർഡുകളിലും മത്സരിക്കാൻ നീക്കം
പാലാ :പാലായിലെ 26 വാർഡുകളിലും മത്സരിക്കാൻ ബിജെപി തയ്യാറെടുക്കുന്നു.അതിന്റെ ഭാഗമായി പാലായിലെ വിവിധ പാർട്ടികളിലെ പ്രമുഖരെയാണ് ബിജെപി നോട്ടമിട്ടിരിക്കുന്നതു .പാലായിലെ പ്രമുഖനായ ഒരു കേരളാ കോൺഗ്രസ് നേതാവ് ബിജെപി യിൽ ചേരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അദ്ദേഹം ഈയിടെയായി നിശബ്ദനാണ്.അദ്ദേഹത്തിൻ്റെ ചടുലമായ ഇടപെടീലിലാണ് പാലാ നഗരസഭാനഗരസഭാ സ്റ്റേഡിയം പുനർനിർമ്മാണം നടന്നത്.20 രൂപയ്ക്ക് ജനതാ ഊണ് കിഴതടിയൂർ ബാങ്കിന് എതിർവശം സ്ഥാപിച്ചതും അദേഹം മുൻകൈ എടുത്താണ്. പാലായിൽ വികസന പടവുകൾ തീർത്ത ഇദ്ദേഹം ഇപ്പോൾ നിശബ്ദനാണ്.
യുഡിഎഫ് ളെയും ,എൽ ഡി എഫിലെയും നേതാക്കളെ ബിജെപി നോട്ടമിടുന്നുണ്ട് .കുറെ പേര് അര സമ്മതം മൂളിയിട്ടുണ്ടെന്നാണ് സൂചനകൾ .സീറ്റും മത്സരിക്കുന്നതിനുള്ള പണവും ലഭ്യമാകുമെന്നാണ് ബിജെപിയിലെ നേതാക്കൾ കൊടുക്കുന്ന ഓഫർ.
ഓപ്പറേഷന് നേതൃത്വം കൊടുക്കുന്നത് കോട്ടയം ജില്ലയിലെ ഒരു മുൻ എം എൽ എ യുടെ പുത്രനാണ് .ബിജെപി യിൽ ചേർന്നാൽ ആരും ഒറ്റപ്പെടുമെ ന്നു ഭയപ്പെടേണ്ടെന്നും .പാർട്ടി കൂടെയുണ്ടാവുമെന്നും ഓഫർ കൊടുക്കുന്നുണ്ട് .ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ