Kerala
ഇന്ദിരാ പ്രിയ ദർശിനി ഫോറത്തിൻ്റെ ഉദ്ഘാടനം മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.മുരളീധരൻ സെ.29 ന് നിർവ്വഹിക്കുന്നു
പാലാ:ജനാധിപത്യം, ദേശീയത, മതേതരത്വം, സമത്വം, സാമൂഹികനീതി എന്നിവ ഉറപ്പാക്കുന്ന ഭര ണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും അതിനെതിരെയുള്ള നീക്കങ്ങളെ ചെറുക്കുന്ന തിനും, മീനച്ചിൽ താലൂക്കിലെ സാമൂഹികപ്രവർത്തകരുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ടി ട്ടുള്ള ഇന്ദിരാ പ്രിയദർശനി ഫോറത്തിന്റെ ഉദ്ഘാടനം ഈ വരുന്ന സെപ്റ്റംബർ 29-ാം തീയതി ബഹുമാനപ്പെട്ട മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരൻ നിർവ്വഹിക്കുന്നു.
പ്രസ്തുതയോഗത്തിൽ സ്വാതന്ത്ര്യസമരസേനാനിയും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ മധ്യപ്രദേശ് ഗവർണറുമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ അനുസ്മരണ പ്രഭാഷണം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് നിർവ്വഹി 20DIR= Wthe, wiens ക്കുന്നു.
തദവസരത്തിൽ കേരള സാഹിത്യ അക്കാദമി ബുക്ക് ഓഫ് റിക്കാർഡ്സ് അവാർഡ് ജേതാവ്
ശ്രീമതി അന്നമ്മ ഡാനിയൽ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാംറാങ്ക് നേടിയ കുമാരി നേഹ ഹന്ന ഡാനിയേൽ എന്നിവരെ ആദരിക്കുന്നു.