Kottayam
കർഷകരുടെ താൽപര്യം കാത്ത് സൂക്ഷിച്ച കരുത്തനായ കെ.എം മാണിയുടെ പേരിലുള്ള കർഷക അവാർഡ് വിതരണം ചെയ്യുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മന്ത്രി പി.രാജീവ്
പാലാ:കർഷകരുടെ താൽപര്യം കാത്ത് സൂക്ഷിച്ച കരുത്തനായ കെ.എം മാണിയുടെ പേരിലുള്ള കർഷക അവാർഡ് വിതരണം ചെയ്യുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു.
മീനച്ചിൽ കാർഷിക വികസന ബാങ്ക് ഏർപ്പെടുത്തിയ കെ.എം മാണി മെമ്മോറിയൽ അവാർഡ് വിതരണത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്ന മന്ത്രി പി.രാജീവ്
കർഷകർക്ക് മാത്രമല്ല ,കർഷക തൊഴിലാളിക്കും ന്തവാർഡ് നൽകുന്നു എന്നുള്ളത് സ്ളാഹനീയമാണ്.കെ.എം മാണിയുടെ മകനായ ജോസ് കെ മാണി വന്യ ജീവി ആക്രമണം തടയണമെന്നാവശ്യപ്പെട്ടുള്ള നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള നടപടികളുമായി മുന്നോട്ട് പോവുന്നത് കർഷക താൽപര്യം എന്തുമാത്രം കാത്ത് സൂക്ഷിക്കുന്നു എന്നുള്ളതിൻ്റെ ഉത്തമ ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടി കാട്ടി
ജോസ് കെ മാണി എം.പി ,മന്ത്രി റോഷി അഗസ്റ്റിൻ ,ഔസേപ്പച്ചൻ വാളി പ്ളാക്കൽ ,ചെയർമാൻ തോമസ് പീറ്റർ ലോപ്പസ് മാത്യു ,അഡ്വ: വി.ടി തോമസ് എന്നിവർ പ്രസംഗിച്ചു.