Kottayam

ശ്രീരാമകൃഷ്ണ മoത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപാവലി ദിനത്തിൽ കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾക്കായി വിവേക ജ്യോതി: 2025:2026 എന്ന പേരിൽ വിവിധ മത്സരങ്ങൾ ഒരുക്കുന്നു

Posted on

പാലാ രാമകൃഷ്ണ മഠത്തിന്റെയും ശ്രീ രാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിന്റെയും ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയുടെയും യുവജനദിനാഘോഷങ്ങളുടെയും ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഒക്ടോബർ 20ന് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 20 ദീപാവലി ദിവസമാണ് പരിപാടികൾ നടക്കുന്നത് ,അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 ,സമ്മാനദാന ചടങ്ങ് നടക്കുന്നത് ജനുവരി 10 നായിരിക്കും.

ഭഗവത് ഗീതാ പാരായണം ,വിഷ്ണു സഹസ്രനാമ പാരായണം ,സുഭാഷിതണ്ട ൾ ,വിവേകാനന്ദ സൂക്തങ്ങൾ ,സംസ്കൃത ഗീതാലാപനം ,പ്രസംഗം ( മലയാളം ,ഇംഗ്ളീഷ് ) ഉപന്യാസ രജനാ മത്സരം ,പെൻസിൽ ഡ്രോയിംഗ് ,വാട്ടർ കളർ എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.

പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാമി വീതസംഗാനന്ദ – ശ്രീരാമകൃഷ്ണ ആശ്രമം അദ്ധ്യക്ഷൻ
ഡോ: സനീഷ് പി. ബി – കോളേജ് കമ്മിറ്റി മെമ്പർ എന്നിവർ പങ്കെടുത്തു.

അന്വേഷണങ്ങൾക്ക്:
7902510696
6282548123

Email: pala@rkmm.org

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version