Kottayam
പന്തലായി തണൽ വിരിച്ച പ്രതിബദ്ധത : പീറ്റർ പന്തലാനിക്ക് ഇന്ന് ആദരവ്
പാലാ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ 21 വർഷമായി എല്ലാ യോഗത്തിലുമെത്തി മുഴുവൻ സമയവും പങ്കെടുത്ത പീറ്റർ പന്തലാനിയെ ഇന്ന് (23.09) അനുമോദിക്കുന്നു. മാണി സി.കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ രാവിലെ 11.30 നു അരുണാപുരം പിഡബ്ല്യുഡി ഹാളിൽ ചേരുന്ന യോഗത്തിലാണ് അനുമോദനം.
താലൂക്കിലെ വികസനകാര്യങ്ങളും പ്രശ്‌നങ്ങളും ഉന്നയിക്കുന്ന സുപ്രധാന യോഗമാണ് താലൂക്ക് വികസന സമിതി. രാഷ്ട്രീയ ജനതാദൾ സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും നിയോജക മണ്ഡലം പ്രസിഡൻ്റുമാണ് പീറ്റർ പന്തലാനി
ചില രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും വികസന സമിതി യോഗത്തിൽ പങ്കെടുക്കാറില്ലെന്ന ആക്ഷേപം ഉയരുമ്പോഴാണ് യാതൊരു സിറ്റിങ് ഫീസുമില്ലാത്ത സമിതിയിൽ പീറ്റർ പന്തലാനി സ്‌ഥിരമായി പങ്കെടുത്ത് ജനകീയ വിഷയങ്ങളിൽ നിലപാട് അറിയിക്കുന്നത്. അടുത്തിടെ ചേർന്ന താലൂക്ക് വികസന സമിതിയിലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമിതിയംഗങ്ങളും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പീറ്ററിനെ അഭിനന്ദിച്ചിരുന്നു. ജനറൽ ആശുപത്രി മാനേജിങ് കമ്മിറ്റി അംഗവുമാണ്.