Kottayam
പാലാ ഉപജില്ലാ ശാസ്ത്രോത്സവം SCINOVA P-2025 ൻ്റെ ലോഗോ പ്രകാശനം ചെയ്തു
പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ൽ വച്ച് 2025 ഒക്ടോബർ 7 , 8 തീയതികളിൽ നടത്തപ്പെടുന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവം SCINOVA P-2025 ൻ്റെ ലോഗോ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് ജോസഫ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി കെ. ബി., ഗ്രാമപഞ്ചായത്ത് മെമ്പർ അനുപമ വിശ്വനാഥ് , പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യൻ, PTA പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.