Kottayam
പ്രമുഖ ക്ഷീരകർഷകൻ ചൊളളാനിക്കൽ ജോസ് ജോർജ് (ഐക്കര ജോസ് 70) നിര്യാതനായി
മുത്തോലി : കഴിഞ്ഞ 50 വർഷമായി ക്ഷീരകർഷകനായിരുന്ന മുത്തോലി ചൊളളാനിക്കൽ ജോസ് ജോർജ് (ഐക്കര ജോസ് 70) നിര്യാതനായി. 1996 ലെ കേരള സർക്കാരിൻ്റെ മികച്ച ക്ഷീര കർഷകനുള്ള ക്ഷീരധാര അവാർഡ് ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിൻ്റെ മാതൃക പിന്തുടർന്ന് നിരവധി യുവാക്കൾ ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി മുത്തോലി ക്ഷീരോല്പാദക സംഘത്തിൻ്റെ പ്രസിഡൻ്റായിട്ട് പ്രവർത്തിച്ചു വരുകയായിരുന്നു. വർഷങ്ങളായി കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സംഘമായി മാറ്റിയെടുക്കുവാനും ഇദ്ദേഹത്തിന് സാധിച്ചു. ക്ഷീരകർഷകനായി പ്രവർത്തിക്കുന്നതോടൊപ്പം ആട്, കോഴി, താറാവ്, പോത്ത് എന്നിവയുടെയും കൃഷിക്കാരനായിരുന്നു. നിരവധി പച്ചക്കറി കൃഷികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ ഈ പ്രദേശത്തെ ഒരു മാതൃകാ കർഷകനായിരുന്നു .
മുത്തോലി ചൊള്ളാനിക്കൽ പരേതനായ വർക്കിയുടെ മകനായിരുന്നു ജോസ്. സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് മുത്തോലി സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി അടുക്കം കൊച്ചൊട്ടൊന്നിൽ കുടുംബാഗമാണ്. മക്കൾ: ജോമി , സിജോ മരുമക്കൾ: ഷൈജു പഴേമാക്കിൽ കുറിച്ചിത്താനം , നിഷാ സിജോ വരളികരമലയിൽ രാമപുരം.