Kottayam
പുതുപ്പള്ളി വെട്ടത്ത് കവലയിൽ ഓട്ടോ റിക്ഷയിൽ കറങ്ങി നടന്ന് അനധികൃത മദ്യവിൽപ്പന പിടികൂടി
കോട്ടയം:എക്സൈസ് സർക്കിൾ ഓഫീസ് കോട്ടയം ഇന്നേ ദിവസം കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസി എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ആനന്ദ രാജും പാർട്ടിയും പുതുപ്പള്ളി വെട്ടത്തു കവലക്ക് സമീപം വെച്ച് അനധികൃത
മദ്യ വില്പന നടത്തിയ കുറ്റത്തിന് കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പൊങ്ങൻപാറ കരയിൽ തടത്തിൽ വീട്ടിൽ എബ്രഹാം മകൻ വർക്കി ടി എ എന്നയാളെ പിടികൂടി കേസാക്കി.. തൊണ്ടിയായി 2.5ലിറ്റർ മദ്യം കണ്ടെടുത്തു.
തൊണ്ടി മണി 1850രൂപ, വാഹനം -1(ഓട്ടോ )പ്രതിയെയും തൊണ്ടി വകകളും കേസ് റിക്കാർഡുകളും കോട്ടയം റെയിഞ്ചിൽ ഹാജരാക്കി.അസി എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സി കണ്ണൻ, പി ഓ ഗ്രേഡ് നിഫി ജേക്കബ്, സി ഇ ഓ വിനോദ് കുമാർ വി എന്നിവർ റെയിഡിൽ പങ്കെടുത്തു.