Kottayam
കെ.എസ്.ടി എ AEO ഓഫീസ് ധർണ്ണ നടത്തി
പാലാ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംജാതമായിരിക്കുന്ന അധ്യാപകരുടെ ജോലി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക., ഭിന്ന ശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലാ ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുമ്പിൽ ധർണ്ണാ സമരം നടത്തി.
സമരം സംഘടനയുടെ ജില്ലാ വൈസ് പ്രസിഡൻ്റ് ആർ.ധർമ്മകീർത്തി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻ്റ് എ.പി. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിജോ ആനിത്തോട്ടം, സബ് ജില്ലാ സെക്രട്ടറി അനൂപ് സി.മറ്റം, സമ്പ് ജില്ലാ ട്രഷറർ പി.ബി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.