Kottayam

സമഗ്രമായ ജാതി സെൻസസ് അനിവാര്യം: ജോസ് കെ മാണി എം പി

Posted on


പാലാ . ജാതി സെൻസസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിച്ചു ജാതി സെൻസസ് അടിയന്തരമായി പൂർത്തിയാക്കണമെന്നും, അവകാശങ്ങൾ നേടിയെടുക്കുവാൻ പട്ടികജാതി സമൂഹം സമ്മർദ്ദ ശക്തിയായി മാറണമെന്നും ജോസ്.കെ. മാണി.എം.പി.

ഉപ സംവരണവുമായി ബന്ധപ്പെട്ടും പട്ടികജാതി വിഭാഗത്തിൻ്റെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു , ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) 51-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
മാണി.സി. കാപ്പൻ മുഖ്യാതിഥി ആയിരുന്നു. പാലാ നഗര സഭാ ചെയർമാൻ തോമസ്പിറ്റർ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു.

പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോർട്ടും ട്രഷറർ റ്റി.എൻ. നന്ദപ്പൻ കണക്കും , D സുരേഷ് ദേവസ്വം കണക്കും, സി.എസ്. ശശീന്ദ്രൻ ക്ഷേത്രപുനരുദ്ധാരണ കണക്കും അവതരിപ്പിച്ചു.
രക്ഷാധികാരി പി.ആർ. ശിവരാജൻ , എൻ. എസ്. കുഞ്ഞുമോൻ, ബിജു മോൻ കെ.എസ്, സജി.സി.എം, വിജയ് ബാലകൃഷ്ണൻ, എ.വി. മനോജ്,വി.വി. ഗിരീഷ്, അജിത്ത് കുമാർ സി.കെ , എം.എസ് ചന്ദ്രൻ, പി.സുഭാഷ്, അനിത രാജു, ശരത്കുമാർ പി.എസ്, ജി.മുരളീധരൻ, നിഷാ സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് മാരായ പി വി പ്രസന്നൻ, എം എസ് ചന്ദ്രൻ, പി ഹരിദാസ്, വിനോദ് കെ എസ്, പി നാരായണൻ, സുജാത വി കെ, ബിനോയി പി പി, ഷീബ ബൈജു എന്നിവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു. സമഗ്രമായ ജാതി സെൻസസ് നടത്തണമെന്നും, സംവരണം ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ പെടുത്തണമെന്നും, എയ്ഡഡ് മേഖലയിലെ സംവരണം പി എസ് സി ക്ക് വിടണമെന്നും സംസ്ഥാന സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

രാജീവ് നെല്ലിക്കുന്നേൽ ബി വി എസ് സംസ്ഥാന പ്രസിഡണ്ട്, സുരേഷ് മയിലാട്ടുപാറ ജനറൽ സെക്രട്ടറി
പ്രസിഡന്റ്‌ രാജീവ് നെല്ലിക്കുന്നേൽ ( കോട്ടയം), ജനറൽ സെക്രട്ടറി – സുരേഷ് മൈലാട്ടുപാറ( കോട്ടയം), ട്രഷറർ – അനിൽ കുമാർ റ്റി.ആർ ( കോട്ടയം), വൈസ് പ്രസിഡൻ്റുമാർ – വിജയ് ബാലകൃഷ്ണൻ( ആലപ്പുഴ), സി.എസ് ശശീന്ദ്രൻ( ഇടുക്കി) , സെക്രട്ടറിമാർ- എ.വി. മനോജ്( എറണാകുളം), കെ.ആർ. ഗോപി കോട്ടയം) , ഓർഗനൈസർമാർ -സജി.സി.എം( കോട്ടയം), സി.കെ. രാജൻ ( പത്തനംതിട്ട) ,സുജാത. പി( കൊല്ലം), മനോജ് . സി. എസ്.( തിരുവനന്തപുരം), രക്ഷാധികാരി പി ആർ ശിവരാജൻ, ഓഡിറ്റർമാർ – അനീഷ്.ഡി. ബാബു, റ്റി.എൻ. നന്ദപ്പൻ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version