Kottayam

കുട്ടികൾക്കൊപ്പം കൂട്ടുകൂടി;കുശലം പറഞ്ഞ്, മധുരം നല്കി ജോസ് കെ. മാണി എം.പി യുടെ അംഗൻവാടി ഉദ്ഘാടനം

Posted on

പാലാ:കൊല്ലപ്പള്ളി: കുട്ടികൾക്കൊപ്പം എം.പി. കെട്ടിടത്തിൻ്റെ വാതിൽപ്പടിയിൽ കുത്തിയിരുന്നു..ഒപ്പമിരുത്തി കുശലം പറഞ്ഞു, അംഗൻവാടി കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്തു.
ഇന്നലെ കൊടുമ്പിടിയിൽ ഉദ്ഘാടനം ചെയ്ത പുതിയ അംഗൻവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടന വേളയിലായിരുന്നു ഇത്.
വേദി വിട്ടിറങ്ങിയ ജോസ് കെ. മാണി എം.പി. പുതിയ അംഗൻവാടി കെട്ടിടത്തിൻ്റെ വാതിൽപ്പടിയിൽ ഇരുന്നു. തുടർന്ന് കുട്ടികളെ വിളിച്ചു വരുത്തി തൻ്റെ ഒപ്പമിരുത്തി. കൈയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് മിഠായികൾ ഇവർക്ക് വിതരണം ചെയ്തു. കുട്ടികൾക്കാപ്പം സന്തോഷം പങ്കുവച്ചു.

ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ച് കടനാട് പഞ്ചായത്ത് എട്ടാം വാർഡ് കൊടുമ്പിടി താബോറിനു സമീപം നിർമിച്ച അംഗൻവാടി ഉദ്ഘാടനമായിരുന്നു വേദി.
പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി അധ്യക്ഷത വഹിച്ച സമ്മേളത്തിൽ ജോസ് കെ.മാണി എം.പി. ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെബർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. സ്ഥലം സൗജന്യമായി നല്കിയ മോഹനൻ തോപ്പിൽ, വിസിബ് സെക്രട്ടറി കെ.സി. തങ്കച്ചൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാർഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ്സി സണ്ണി, കെ.സി. തങ്കച്ചൻ, മെർലിൻ റൂബി,ഉഷാ രാജു, കെ.ആർ.മധു, ബിന്ദു ജേക്കബ്, ഗ്രേസി ജോർജ്, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. പ്രീത, ആർ.എസ്. അനീഷ് കുമാർ, രാഷ്ട്രീയ കക്ഷി നേതാക്കളായ കുര്യാക്കോസ് ജോസഫ്, രാജേഷ് കൊരട്ടിയിൽ, കെ.എസ് മോഹനൻ, ജോഷി വരകിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version