Kottayam
പണിതുടങ്ങിയപ്പോൾ എട്ടാം വാർഡിൽ, പണി പൂർത്തിയായപ്പോൾ ഏഴാം വാർഡിൽ
കൊല്ലപ്പള്ളി: കൊടുമ്പിടി അംഗൻവാടി ഇനി എലിവാലി അംഗൻവാടിയായി മാറും. കടനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ശിലയിട്ട അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ ഏഴാം വാർഡിലായി. പുതിയ വാർഡ് വിഭജനം നടപ്പായതോടെയാണ് ഈ “തിരിമറി “.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പഞ്ചായത്ത് പ്ലാൻ ഫണ്ട്, ഐ.സി.ഡി.എസ്. പ്രോജക്ട് എന്നിവയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു.