Kottayam
വള്ളിച്ചിറ ഇടനാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ – ഒക്ടോബർ 2 വരെ ആഘോഷിക്കും
പാലാ:വള്ളിച്ചിറ ഇടനാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ – ഒക്ടോബർ 2 വരെ വിവിധകലാപരിപാടികളോടെയും, വിശേഷാൽ പൂജകളോടെയും നവരാത്രി മഹോത്സവം ആഘോഷിക്കുന്നതാണ്. ഇന്ന് വൈകിട്ട് 6.45 ന് നവരാത്രി മണ്ഡപത്തിൽ ക്ഷേത്രമേൽശാന്തി കാരമംഗലത്ത് മനക്കൽ ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടുകൂടി മഹോത്സവത്തിന് തുടക്കമാകും.
ഇന്നു വൈകിട്ട് ഏഴുമണിക്ക് ബിലഹരി എസ് മാരാരുടെ സോപാനസംഗീതം, വൈകിട്ട് 7. 30 ന് കലാമണ്ഡലം ശ്രീ പാല കെ. ആർ. മണിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ ഉണ്ടായിരിക്കുന്നതാണ്. 23ന് വൈകിട്ട് 6.45ന് ഇടനാട് ശിവദം കൈകൊട്ടിക്കളിസംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 24ന് വൈകിട്ട് 6. 45ന് കാവ്യാ രഞ്ജിത്ത് (വലവൂർ) അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ് വൈകിട്ട് 7.00ന് പുലിയന്നൂർ എൻ എസ് എസ് കരയോഗം ഗൗരീശങ്കരം തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി.25ന് വൈകുന്നേരം 6.45 ന് വലവൂർ ശ്രീപാർവതി തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി. 26ന് വൈകിട്ട് 6.45ന് ഹരിഗോവിന്ദ് മാരാർ, അമ്പാടി ആർ. മാരാർ, ഗോവിന്ദ് വി.മാരാർ എന്നിവർ അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക. 27ന് വൈകിട്ട് 6.45ന് ഏറ്റുമാനൂർ നിർമ്മല നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. 28ന് രാവിലെ 8 മണിക്ക് വിദ്യാഗോപാല മന്ത്രാർച്ചന വൈകിട്ട് 6.45ന് കിടങ്ങൂർ സൗത്ത് ശ്രീഭദ്ര തിരുവാതിര കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി. 29ന് വൈകിട്ട് 6 മണിക്ക് പൂജവെപ്പ് ,വൈകിട്ട് 6.45ന് ആൻമരിയ അഗസ്റ്റിൻ (മോനിപ്പള്ളി) അവതരിപ്പിക്കുന്ന സിംഗിൾ ഡാൻസ്, 7.15ന് വലവൂർ എസ് എൻ ഡി പി ശാഖാ നമ്പർ 162 ഗുരുപാദം തിരുവാതിരകളിസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി തുടർന്ന് ക്ഷേമ,ക്ഷേത്ര(വലവൂർ) അവതരിപ്പിക്കുന്ന ഭരതനാട്യം. 30ന് രാവിലെ 7 മണിക്ക് അഷ്ടമിപൂജ. രാവിലെ 8 മണിക്ക് ഇടനാട് കൈരളി അക്ഷരശ്ലോകത്തിൻ്റെ(AIR TV ഫെയിം ) അവതരിപ്പിക്കുന്ന അക്ഷരശ്ലോക നാരായണീയ കാവ്യകേളിസദസ്സ്.
വൈകിട്ട് 6.45ന് ശ്രീമതി ശോഭാ പ്രഭാകരൻ RLVയും സംഘവും നയിക്കുന്ന വള്ളിച്ചിറ ശ്രുതിലയയുടെ ഗാനസുധ .ഒക്ടോബർ 1-ന് രാവിലെ 7.30ന് ആയുധപൂജ വൈകിട്ട് 6. 45ന് പ്രൊഫസർ ബൈജു എൻ. രജിത്തിന്റെ വീണക്കച്ചേരി.ഒക്ടോബർ 2 -ന് രാവിലെ 6 .30ന് സരസ്വതിപൂജ,7 മണിക്ക് പൂജയെടുപ്പ്,7.30 മുതൽ വിദ്യാരംഭം.രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവരങ്ങിൽ എല്ലാ കലാകാരന്മാർക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.എല്ലാ ദിവസവും കലാപരിപാടികൾക്ക് ശേഷം അത്താഴമൂട്ട് ഉണ്ടായിരിക്കുന്നതാണ്.