Kottayam
പാലാ നഗരത്തിൽ യാചക നിരോധനം
പാലാ നഗരത്തിൽ യാചക നിരോധനം:
പാലാ നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന യാചകരെ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെയും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി മുനിസിപ്പൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ആറ്റിലി പി ജോൺ, രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാലാ മരിയ സദനത്തിൽ പുനരധിവസിപ്പിച്ചു. ഇന്നലെ രാത്രി 12 മണി വരെ നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയത്.
നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും ഭിക്ഷ യാചിച്ചു നടക്കുന്നതും രാത്രിയിൽ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നതുമായ 20-ഓളം യാചകരെയാണ് പാലാ മരിയസദനത്തിൽ എത്തിച്ചത്. ഇവർക്ക് ഭക്ഷണവും മരുന്നും താമസ സൗകര്യവും മരിയസദനത്തിൽ ഒരുക്കിയതായി ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു. ഇതിൽ ബഹു ഭൂരിപക്ഷം പേരും അന്യനാട്ടുകാരാണ് എന്ന് ചെയർമാൻ തോമസ് പീറ്റർഅറിയിച്ചു.