Kerala
ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ അമേരിക്ക നവംബറിൽ പിൻവലിച്ചേക്കുമെന്നു സൂചന
ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ അമേരിക്ക പിൻവലിച്ചേക്കുമെന്നു സൂചന. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ പിഴത്തീരുവ നവംബർ 30നു ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്നു അദ്ദേഹം പറയുന്നു.
കൊൽക്കത്തയിൽ മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോഗതിയുണ്ടാകും. സാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ- യുഎസ് വ്യാപരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പരാമർശം കേന്ദ്ര സർക്കാരന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.