Kottayam
അരുണാപുരത്ത് നഗരസഭ 22ാം വാർഡിൽ ഹെൽത്ത് സെൻ്ററും കുടിവെള്ള പദ്ധതിയും. സാവിയോ കാവുകാട്ടിന് ജനങ്ങളുടെ വക കൈയടി
പാലാ നഗരസഭയുടെ കീഴിൽ അരുണാപുരത്ത് ഹെൽത്ത് സെൻ്ററും കുടി വെള്ള പദ്ധതിയും ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച വാർഡു കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ടിന് എംപി യുടെ വക അനുമോദനങ്ങൾ ഏകിയപ്പോൾ
ഹാളിൽ തിങ്ങി നിറഞ്ഞുനിന്ന സദസിൽ നിന്നും വൻ കൈയടിയാണ് ഉണ്ടായത്.അരുണാപുരം ബൈപ്പാസിൽ പൂർണ്ണശ്രീ ബിൽഡിംഗിൽ ആരംഭിച്ച ഹെൽത്ത് സെൻ്റർ സാധാരണക്കാർക്ക് ചികിത്‌സാ ചിലവില്ലാതെ ആരോഗ്യസേവനം ലഭമാക്കുമെന്ന് ജോസ് കെ മാണ് എംപി പറഞ്ഞു.
ഇവിടെ ഉച്ചയ്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടർ, നഴ്സ്, ഫാർമസി സേവനങ്ങൾ സൗജന്യമായി ലഭ്യമാണ്.നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിലൂടെയാണ് നഗരസഭ ഈ സെൻ്റർ നടത്തുക.
അരുണാപുരത്തെ മൂന്നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിന് മീനച്ചിലാറ്റിൽ നിർമ്മിച്ച കിണറും പമ്പ് ഹൗസും ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.ഇതുമൂലം ഇവിടത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു.വാർഡിലെ മെയിൻ്റൻസ് വർക്കുകൾ മുഴുവൻ പൂർത്തീകരിച്ചെന്നും സ്മാർട് അംഗണവാടി ഉടൻ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.