Kerala

വലവൂരിലെ ട്രിപ്പിൾ ഐ ടി യിൽ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കു ഒഴുക്കുന്നത് തുടർന്നാൽ ശക്തമായ സമരമെന്ന് കോൺഗ്രസ്

Posted on

പാലാ :വലവൂർ: കരൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന III T-യിൽ കഴിഞ്ഞ കുറെ നാളുകളായി വേണ്ട മുൻകരുതലുകൾ ഇല്ലാതെ മൂന്നുറോളം കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ നിന്ന് ഇക്കോളിൻ കലർന്ന കക്കൂസ് മാലിന്യങ്ങൾ സമീപ പ്രദേശത്തെ തോടുകളിലേയ്ക്കും, പാടങ്ങളിലേക്കും യാതൊരുവിധ ശുദ്ധീകരണ പ്രവർത്തനങ്ങളും ഇല്ലാതെ നേരിട്ട് ഒഴുക്കി വിടുന്ന സാഹചര്യം ആണ് ഉള്ളത്.

സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എല്ലാവരും ആശങ്ക യിൽ ആണ്. പ്രദേശവാസികൾ പലതവണ പഞ്ചായത്തിനും ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലും പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും അധികൃതർ എടുത്തിട്ടില്ല. മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നതിനാൽ III T 1 മാസത്തോളം അടച്ചിടുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്.

ഇനിയും ഈ സാഹചര്യം തുടർന്നാൽ വലിയ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് കരൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു. സുരേഷ് എൻ. നടുവിലേടത്ത്, പയസ് മാണി, അലൻ കക്കാട്ടിൽ, ബെന്നി കുറ്റിയാങ്കൽ തുട ങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version